Feb 25, 2014

തോല്‍ക്കാനുള്ള സമരങ്ങള്‍

ഇലകള്‍ക്കിടയില്‍  മറ്റൊരില.ഏതോ പുഴു കാര്‍ന്നുതിന്നത്പോലുള്ള കാലുകള്‍ .സിരാവ്യന്യാസം പോലും അതുപോലെ.മലനാട്ടില്‍ മുന്പ് ധാരാളം ഉണ്ടായിരുന്നെങ്കിലും ഇപ്പോള്‍ മഷിയിട്ടുനോക്കിയാല്‍ പോലും കാണാനില്ല.അധികം പറക്കാന്‍ കഴിയാത്ത ഇവക്ക് പ്രകൃതി കനിഞ്ഞനുഗ്രഹിച്ചതാണ് ഈ വിദ്യ.ചുറ്റുവട്ടത്തെ അതെ പോലെ മിമിക്ക് ചെയ്ത് ശത്രുക്കളില്‍ നിന്ന്‍ രക്ഷപ്പെടാനുള്ള ഉപായം .പക്ഷെ മനുഷ്യരില്‍ നിന്ന് രക്ഷപ്പെടാന്‍ ഈ ജാലവിദ്യയൊന്നും പോരെന്ന്‍ അത് അറിഞ്ഞുകാണില്ല.നമ്മേപോലെ കീടനാശിനികള്‍ തിന്ന്‍ ജീവിക്കാന്‍ പഠിച്ചിട്ടില്ലാത്തത് കൊണ്ട് ഭൂമുഖത്ത് നിന്നും നിശ്ശബ്ദം പിന്‍വാങ്ങുകയാണ് ഈ പ്രാണികള്‍ .പള്ളിയും പട്ടക്കാരും യോഗം ഭാരവാഹികളും മണല്‍ പാറ റിസോര്‍ട്ട് കച്ചവടക്കാരും കൈകോര്‍ത്ത് പശ്ചിമഘട്ടത്തെ തോല്പിക്കാനിറങ്ങുമ്പോള്‍ അന്യം നിന്നുപോകുന്ന അനേകം ജീവികളിലൊന്നാകുന്നു ഈ നിസ്സാരപ്രാണിയും!

                                            

No comments:

Post a Comment

Related Posts Plugin for WordPress, Blogger...