Nov 13, 2013

ഇത്തിരി മാനഭംഗം ; ത ണുപ്പിച്ചെടുത്തത്!

 



                      ഉപയോഗിച്ച് മുനതേഞ്ഞു പോകുന്നവയാണ് കത്തികള്‍ . അതുകൊണ്ട് അവ സൂക്ഷിച്ചുപയോഗിക്കണം , ആവശ്യത്തിനും.  ഇടക്ക് നേരിന്‍റെ ഉരകല്ലില്‍ ഒന്ന്‍ തേച്ച്മിനുക്കിയെടുക്കുകയും വേണം.ഇപ്പോള്‍ പലതരം കത്തികള്‍ മാര്‍ക്കറ്റിലുണ്ട്.പോക്കറ്റില്‍  മടക്കിവെക്കാവുന്നവയും ,തരാതരം പോലെ ഉപയോഗിക്കാവുന്നയുമൊക്കെ.
                     പീഡനങ്ങള്‍ ഇന്ന്‍ സാധാരണമാണ്.ദല്‍ഹിയിലും മുംബെയിലും ഷൊര്‍ണൂരില്‍ തീവണ്ടിയില്‍ വെച്ചും നടന്ന നിഷ്ഠൂരമായ സംഭവങ്ങള്‍ നിന്ദ്യവും മനസ്സാക്ഷിയെ ഞെട്ടിപ്പിക്കുന്നവയുമാണ്.അവ നമ്മുടെ സമൂഹത്തില്‍ ചലനങ്ങളുണ്ടാക്കുകയും ഇത്തരം അതിക്രമങ്ങള്‍ക്കെതിരെ ശക്തമായ നടപടികള്‍ക്ക് വേണ്ട നിയമങ്ങള്‍ക്ക് വഴിയൊരുക്കുകയും ചെയ്തു.                   എങ്കിലും ചില സംഭവങ്ങളെകുറിച്ച് ഇങ്ങനെ പറയാനാവുന്നില്ല.മാസങ്ങള്‍ക്കും ചിലപ്പോള്‍ കൊല്ലങ്ങള്‍ക്കും ശേഷം താന്‍ പീഡിപിക്കപ്പെട്ടുപോയല്ലോ എന്ന്‍ വെളിപാടുണ്ടാവുന്നവര്‍ .ചിലപ്പോള്‍ അന്ന്‍ നടന്ന സംഗതികള്‍ തന്‍റെ സമ്മതത്തോടെയായിരുന്നോ അല്ലയോ എന്ന്‍ ഓര്‍ത്തെടുക്കാന്‍ ആവാത്തവര്‍ .മുന്‍പ്‌ നടന്ന പീഡനങ്ങള്‍ അത്രക്ക് രസമായില്ല,അല്ലെങ്കില്‍ ശരിയായി റെകോഡ് ചെയ്യപ്പെട്ടില്ല എന്നത്കൊണ്ട് വീണ്ടും പീഡകരെ ക്ഷണിച്ചുവരുത്തുന്നവര്‍ .മാനഭംഗത്തെ അലക്കിത്തേച്ച് പോക്കറ്റിലിട്ട് ഇടയ്ക്കിടെ സൌകര്യപൂര്‍വ്വം ഉപയോഗിക്കുന്നവര്‍ .ഉദ്ദേശിച്ചപോലെ കാര്യങ്ങളോടാതിരിക്കുകയോ പെട്ടെന്ന്‍ പ്രതിബദ്ധതയുടെ ഉള്‍വിളിയുണ്ടാവുകയോ ചെയ്യുമ്പോള്‍ പുറത്തേക്കെടുത്തിട്ട് വാവിട്ട് കരയുന്നവര്‍ .                    നമ്മുടെ ഒരു പ്രതിപക്ഷ എം.എല്‍ .എ യെ കുറിച്ചും ഇപ്പോള്‍ റിട്ടയര്‍ ചെയ്ത സുപ്രീംകോടതി ജഡ്ജിയെകുറിച്ചുമുള്ള ആരോപണങ്ങളും വിപരീതദിശയില്‍ പ്രശസ്തയായ ഒരു മഹതിയുടെ  മൊഴികളും വായിച്ചപ്പോഴാണ് ഇത്രയും കുറിച്ചത്.യഥാര്‍ത്ഥത്തില്‍ വേട്ടനായ്ക്കളുടെ ക്രൂരതക്ക് വിധേയരായി നീതിക്ക് വേണ്ടി പൊരുതുന്നവരുടെ മുഖത്തേക്ക് കാര്‍ക്കിച്ച് തുപ്പുകയാണ് ഒളി കാമറകളിലും  ബ്ലോഗുകളിലും പീഡനങ്ങളെ ആഘോഷിക്കുന്നവര്‍ ചെയ്യുന്നത്.                  ആവര്‍ത്തനം കൊണ്ട് "ക്ലിഷേ " ആകുന്നവയാണ് വാക്കുകള്‍ .പീഡനം എന്ന വാക്കിനും അങ്ങനെയൊരു മാനഹാനിയുണ്ടാവാതിരിക്കട്ടെ.

          

No comments:

Post a Comment

Related Posts Plugin for WordPress, Blogger...