Feb 14, 2014

ചില ദൃശ്യങ്ങള്‍


ഒന്ന്‍
...........
നഗരത്തിലെ ഒരു തിയറ്റര്‍ .ഫസ്റ്റ് ഷോ യ്ക്കുള്ള തിരക്ക്.ചുറ്റിലും വലിയ കാറുകള്‍ .അകത്തേക്ക് കടത്തി വിടാന്‍ സൗകര്യമില്ലാത്തത് കൊണ്ട് റോഡില്‍ ട്രാഫിക് കുരുക്കുണ്ടാക്കി തലങ്ങും വിലങ്ങുമിട്ടിരിക്കയാണ്.ടിക്കറ്റെടുക്കാന്‍ സ്ത്രീകളുടെ തിരക്ക്.ഒരാള്‍ അഞ്ചും പത്തും ടിക്കറ്റെടുക്കുന്നു.വീട്ടമ്മമാരും ടീനേജുകാരുമുണ്ട്.ഹൌസ്ഫുള്‍ ആകുമെന്നുറപ്പ്.സര്‍വത്ര ബഹളം.അറുപത് രൂപയുടെ ടിക്കറ്റെടുത്ത് ചിലര്‍ നൂറ്റെണ്പത് രൂപക്ക് വില്കുന്നുണ്ട്.ടിക്കറ്റ് തീര്‍ന്നപ്പോള്‍ ചില പെണ്ണുങ്ങള്‍ നിയന്ത്രണം വിട്ട് പൊട്ടിത്തെറിക്കുന്നു.പോലീസിനോടും കൌണ്ടറില്‍ ഇരിക്കുന്ന ആളോടും.ഫോണ്‍ റീച്ചാര്‍ജ് ചെയ്യാനുള്ള വക ഒത്തു എന്ന് ഒരു പെണ്‍കുട്ടി കൂട്ടുകാരിയോട്.

സിനിമ-ദൃശ്യം.

രണ്ട്
.......
മലനാട്ടിലെ ഒരു ചെറിയ പട്ടണം.ഫസ്റ്റ് ഷോ.നല്ല തിരക്ക്.അധികം കാറുകളില്ല.ഒന്ന്‍ രണ്ട് ഓട്ടോ കളും ടൂ വീലറുകളും.ആളുകള്‍ ശാന്തമായി ടിക്കറ്റെടുത്ത് സിനിമക്ക് കേറുന്നു.ഹൌസ്ഫുള്‍ ആയപ്പോള്‍ ടിക്കറ്റ് കിട്ടാത്തവര്‍ പരാധികളില്ലാതെ മടങ്ങുന്നു.ഇനിയും ഷോയുണ്ട്.ആളുകള്‍ക്ക് ഇഷ്ടംപോലെ സമയമുണ്ട്.ക്ഷമയുണ്ട്.

സിനിമ-ദൃശ്യം.

മൂന്ന്‍
.............
(ഇത് സ്പൈസസ് ബോര്‍ഡില്‍ ജോലി ചെയ്യുന്ന ശ്രീമതി പറഞ്ഞ ഒരു സംഭവമാണ് )
ഞങ്ങളുടെ ഒരു ഫീല്‍ഡ് വിസിറ്റ്..ഹൈറേഞ്ചിലെ വണ്ടികള്‍ എത്താത്ത അധികം ആള്‍ താമസമില്ലാത്ത
ഉള്‍പ്രദേശം.ഒരു മീറ്റിംഗ് പോയിന്റ്‌ നിശ്ചയിച്ചു ഞങ്ങള്‍ നാലുപേര്‍ നാല് ദിക്കിലേക്ക് നീങ്ങി.വൈകുന്നേരം അവിടേക്ക് എല്ലാവരും തിരിച്ചെത്തണം .തെക്കോട്ട്‌ പോയയാള്‍ 
ഒരു അഡ്രസ്സ് ചോദിച്ചപ്പോള്‍ അങ്ങോട്ട്‌ പെണ്‍കുട്ടികള്‍ ഒറ്റക്ക് പോകേണ്ടെന്ന്‍ 
മുന്നറിയിപ്പ്.കാര്യം തിരക്കിയപ്പോള്‍ അവര്‍ പറഞ്ഞു.അവിടെ അയാള്‍ ഒറ്റക്കാണ് താമസം.കുറെ വര്‍ഷങ്ങള്‍ക്ക്‌ മുന്പ് ആ വീട്ടിലെ ഇളയ പെണ്‍കുട്ടിയെ കാണാതായി.ഒരു തുമ്പും കിട്ടിയില്ല.കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞു .അടുത്ത വീട്ടിലെ കുട്ടികള്‍ അവിടെ നെല്ലിക്ക പെറുക്കുന്പോള്‍ നെല്ലിച്ചുവട്ടില്‍ പുഴുക്കളരിക്കുന്നു.അവര്‍ സ്വന്തം അച്ഛനമ്മമാരോട് പറഞ്ഞു.പരിശോധിച്ചപ്പോള്‍ പെണ്‍കുട്ടിയുടെ ചീഞ്ഞളിഞ്ഞ മൃതദേഹം! അച്ഛനിപ്പോള്‍ ശിക്ഷ കഴിഞ്ഞിറങ്ങിയിരിക്കുന്നു.ഭാര്യയും മക്കളും അയാളെ ഉപേക്ഷിച്ച് പോയി.അത് കൊണ്ട് ഒറ്റക്ക് പോണ്ട.അയല്‍ക്കാര്‍ കൂടെ വന്നു.അവരുടെ ഒരു കരുതല്‍ .

നാല്
.......
ഇന്നലെ ദൃശ്യം കണ്ടിറങ്ങി.നല്ല സിനിമ .തന്നെ നശിപ്പിക്കാന്‍ ശ്രമിച്ചവനെ സ്വയരക്ഷാര്‍ത്ഥം കൊലപ്പെടുത്തിയ മകളെയും ഭാര്യയേയും നിയമത്തിനു വിട്ടുകൊടുക്കാതെ സംരക്ഷിച്ചു നിര്‍ത്തുന്ന നായകന്‍.സസ്പെന്‍സും ഉദ്വേഗവും നിറഞ്ഞ കഥ പറച്ചില്‍ .മകള്‍ക്കും ഭാര്യക്കും വേണ്ടി ഏതറ്റവും പോകുന്ന അച്ഛന്‍. "ഞങ്ങളുടേത് ഒരു കൊച്ചു കുടുംബമാണ്.വലിയ ആഗ്രഹങ്ങളില്ലാത്ത സാധാരണ ജീവിതം.അവിടേക്ക് ക്ഷണിക്കാതെ ഒരഥിതി എത്തി.കാലു പിടിച്ചു കരഞ്ഞിട്ടും കേള്‍ക്കാതായപ്പോള്‍ ,ഇനി തിരിച്ച് വരില്ലെന്നുറപ്പുള്ള ഒരിടത്തേക്ക് ഞങ്ങള്‍ അവനെ യാത്രയാക്കി "

ശരിയാണ്. നമ്മളൊക്കെ സാധാരണക്കാരാണ്.

എങ്കിലും എല്ലാവരും അങ്ങനെയാണോ
Related Posts Plugin for WordPress, Blogger...