Jun 11, 2013

എയ്, അങ്ങനെയൊന്നുമില്ല

അകത്തൊന്നുമില്ല,

എല്ലാം പൂമുഖത്തുണ്ട്


വരികെന്ന് തുറന്നിട്ട വാതിൽ;

“കണ്ടിട്ടെത്ര നാളായി

ഈ വഴിക്കെന്തേ ഇറങ്ങുവാൻ”

ചുവരിൽ അതിഗൂഢം മൊണാലിസ


ഷെൽഫിൽ,

കാമ്യു

കാഫ്ക

കാറൽ മാർക്സ്


ശ്രീ ശ്രീ

ഗുരുസാഗരം

“ഹൗ ടു ബി ഹാപ്പി ആന്റ് ബ്രീത്ത് ഈസി

വെൻ യു ആർ ഡൗൺ ടു യുവർ നെക്ക് വിത്ത്

ഷിറ്റ്."


അകത്തൊന്നുമില്ല.

വീണ പൂവ്

”കഴിഞ്ഞോ കൂത്ത്“

പിണങ്ങിയകന്ന കട്ടിൽ,

ഒരാളെ മാത്രം ഉണർത്തുമലാറം,

ഒറ്റക്ക് തീര്‍ക്കേണ്ട പണികൾ,

ഒക്കെയും ഇല്ലെന്ന് നടിച്ചാൽ.


ഉള്ളിലൊന്നുമില്ല,

എല്ലാം മുഖത്തുണ്ട്.

ഹായ്!

ആരിത് ദിനേശനോ?

പഴയ കാലം,

പുഴയിൽ കെട്ടി മറിയുമോർമകൾ,

മൃദുല ഭാവങ്ങൾ,

മൃദു ഭാഷണങ്ങൾ.

”വയസ്സഞ്ചല്ലെ ആയുള്ളു കുട്ടിക്ക്

എന്നിട്ടും............

പച്ചക്കുരിയണം ഇവരെയൊക്കെ“

ത്രീവ്ര വികാരങ്ങൾ,

തീർത്ഥാടനങ്ങൾ


ഉള്ളിലൊന്നുമില്ല.

കാലമാടൻ

"കഴുവേറിമോന്റെ ഒറ്റനില മാളിക"

കാതൽ സന്ധ്യ

അഞ്ചരക്കുള്ള വണ്ടി

അഞ്ചാമത് ഫ്ളാറ്റിലെ ഷേർളി

നമ്മടെ കൂട്ടര്


ഒന്നും....


No comments:

Post a Comment

Related Posts Plugin for WordPress, Blogger...