Feb 12, 2014

ഭ്രാന്ത്

വശങ്ങളിലേക്കിങ്ങനെ ചാഞ്ഞിരിക്കുമ്പോൾ
ഇടക്കൊരു വിടവ് ബാക്കിയാവുന്നത് 
എനിക്കൊരു വിരൽപാലമിടാനാണു.
സീറ്റിനടിയിൽ ഉപ്പൂറ്റികളിങ്ങനെ വിറച്ചുതുള്ളുന്നത്
എനിക്ക് ഉപ്പുനോക്കാൻ പാകത്തിലാണു.

കൂട്ടരോടിങ്ങനെ ചിരിച്ചുനിറയുന്നത് 
ഉള്ളിലൊരു കനൽ കോരിയിടാനാണു.
ഇറങ്ങുമ്പോൾ മുട്ടോളം വെളിവാകുന്നത് 
എന്റെ കണ്ണേറിനെ കൊളുത്തിവലിക്കാനാണു.

വളവുതിരിയുമ്പോൾ വെട്ടിച്ചുനോക്കുന്നത്
പുറകിലുണ്ടെന്ന് ഉറപ്പാക്കുവാനാണു.

എനിക്കു മാത്രം പറിക്കാവുന്ന കനികളാണവൾ
മാറിൽ ചുമക്കുന്നത്.
നിഗൂഡതകളിലേക്ക് തുറന്നുവെച്ച
ഇളം നീലക്കണ്ണുകൾ
ഈ വനാന്തരങ്ങളിൽ വന്ന് വേട്ടയാടൂ
എന്ന് കുറിമാനമയക്കുന്നുണ്ട് .
എന്റെ നെഞ്ചിലേക്കൊരു അമ്പ് തൊടുക്കുന്നുണ്ട്
വില്ലുപോലെ വളിഞ്ഞുനിൽക്കുന്ന പുരികങ്ങൾ.

വായിൽ വെള്ളമൂറുവാൻ പാകത്തിൽ
ഒരു ദേഹമിങ്ങനെ ഇറങ്ങിനടക്കുമ്പോൾ
വേട്ടയാടാതെ വിടുവാന്‍
ആണത്തമുള്ള വേട്ടക്കാരനു പറ്റില്ല.

വ്രുത്തികെട്ട ദീനങ്ങളെ പേടിക്കാതെ
തുറന്നുപിടിച്ച പഴ്സിന്റെ വേദനകളില്ലാതെ
എപ്പോളും കയറിച്ചെല്ലാവുന്ന
പ്രണയങ്ങളുണ്ടാവുന്നത് നല്ലത് തന്നെയാൺ,
കവിതയിലും പകൽക്കിനാവുകളിലും.

എല്ല വഴികളുമവസാനിക്കുന്നത്
ഒരേ തുരങ്കത്തിലാണു.
നിഘണ്ടുവിൽ വാക്കുകളെല്ലാം
ഒരേ അര്‍ത്ഥം കാണിക്കുന്നു

No comments:

Post a Comment

Related Posts Plugin for WordPress, Blogger...