പ്രേഷിതന്
ഭണ്ടാരം കാര്യസ്ഥന്
അനന്തപുരി
സ്വീകര്‍ത്താവ്
എല്ലാ തല്പരകക്ഷികളും
സര് ,
വിഷയം ;ഉദ്ധിഷ്ടകാര്യത്ത്തിനു ഉപകാരസ്മരണ
സൂചന ; ഈ കാര്യാലയത്തില്‍ നിന്ന് അബദ്ധത്തില്‍ സംഭവിച്ചു പോയ
ഒരു കല്പന
നമ്മുടെ നാട്ടുരാജ്യത്ത് , ഖജാനയില്നിന്നും പങ്കുപറ്റി പൌരപ്രമുഖര്‍ നടത്തിവരുന്ന പാഠശാലകളിലേക്ക് (സരസ്വതീ ക്ഷേത്രം എന്ന് പഴയ ലിപിയില്‍ ഉച്ചാരണം) നടത്താനിടയുള്ള ചില്ലറ നിയമനങ്ങള്‍ക്ക് ചില വ്യവസ്ഥകള്‍ നിശ്ചയിച്ച് കൊണ്ടും ,അതിനു പാലിക്കേണ്ട മാനദന്ധങ്ങളും ,എന്തൊക്കെയോ ചില യോഗ്യതകളും മുന്‍ഗണനകളും കല്പിച്ച് കൊണ്ടും ഒരു കുറിമാനം നമ്മുടെ അറിവോടെയെല്ലെങ്കിലും ഈ കാര്യാലയത്തില്‍ നിന്നും ഇറങ്ങുവാനിടയായല്ലോ. ടി സംഗതികൊണ്ട് നമ്മുടെ അഭ്യുദയകാംക്ഷികള്‍ക്കും വേണ്ടപ്പെട്ടവര്‍ക്കും തങ്ങളുടെ വ്യാപാരശാലകളും പാണ്ടികശാലകളും തടസ്സമില്ലാതെ തങ്ങള്‍ക്ക് തോന്നുംപടി നടത്തിക്കൊണ്ടുപോവുന്നതിനും മറ്റു കൊള്ളക്കൊടുക്കകള്ക്കുമുണ്ടായ നിസ്സാരമാല്ലാത്ത തടസ്സങ്ങള്‍ നമ്മുടെ ശ്രദ്ധയില്‍ പെട്ടിരിക്കുന്നു.
ആയതിനാല്‍ ടി കല്പന പിന്‍വലിച്ചതായും മേലാല്‍ ഇത്തരം ബുദ്ധിമുട്ടുകള്‍ പരമാവധി ഒഴിവാക്കുന്നതില്‍ ശ്രദ്ധ പതിപ്പിക്കുന്നതാണെന്നും വേണ്ടപ്പെട്ട എല്ലാവരെയും ഇതിനാല്‍ തെര്യപ്പെടുത്തിക്കൊള്ളുന്നു
എന്ന് ,
ഒപ്പ് ,
വിശ്വസ്ഥ വിധേയന്
ആര്‍ക്കും മുടിക്കാം ഭണ്ടാരം
അനന്തപുരി
No comments:
Post a Comment