May 17, 2013

ഗുരുപൂജ .............



ആഴം നഷ്ടമായ വാക്കുകൾ
ചിലപ്പോൾ അലറി വിളിക്കും.
യൂസ്റ്റണിൽ നിന്ന് ലിവർപൂളിലേക്കും
അവിടുന്ന് ആലപ്പുഴയിലേക്കും
തീവണ്ടിമാർഗം പായും.

മാളം മറന്ന പാമ്പിനെപോലെ,
കോളിങ്ങ് ബെൽ അടിക്കാതെ,
അകത്തേക്ക് കയറിവരും.
ഉണക്ക മീനും ജോണിവാക്കറും
വില്പനക്കുണ്ട് വേണോ എന്ന് പല്ലിളിക്കും.
ജീവനോടെ മരിച്ചുപോകട്ടെ
എന്നനുഗ്രഹിക്കും.

കാലഹരണപ്പെട്ടതും റദ്ദ്ചെയ്യപ്പെട്ടതുമായ
ലോകങ്ങളിൽ നിന്ന്,
പുതിയ വ്രിഷ്ടിപ്രദേശങ്ങളിലേക്ക്
നാം നാട് കടത്തപ്പെടും.

ഇപ്പോൾ, വായനാ മുറിയിൽ
ഞാനൊരു രക്ഷ കെട്ടിയിട്ടുണ്ട്.
പുറത്ത്, വാപിളർന്ന യക്ഷിയുടെ രൂപത്തിൽ
ഒരു നോക്കുകുത്തിയും.
ചില കവിതകൽ അകത്തേക്ക് കയറാതെ
നോക്കണമല്ലോ.

ക്ഷമിക്കണം,
എല്ലാവർക്കും മനസ്സിലാവുക
അല്ലെങ്കിൽ
ആരെങ്കിലും ഇഷ്ടപ്പെടുക
എന്നത്,
ഈ പ്രബന്ധത്തിന്റെ
വിഷ പരിധിയിൽപ്പെട്ടില്ല

No comments:

Post a Comment

Related Posts Plugin for WordPress, Blogger...