Mar 7, 2013

രണ്ടിനം കാക്കകള്‍


ഇവർ രണ്ടിനം കാക്കകൾ
ഒന്നു ബലിക്കാക്ക
പൈതൃകത്തിൽ നിന്നുണ്ണുന്നവൾ
സംസ്കൃതം സംസാര ഭാഷ

നിനക്കുണ്ണാൻ
നാക്കിലയുരുളകൾ
ദർഭവിരലിൽ തീർഥം
നീ കൊത്തുവതേ പുണ്യം
പിതൃക്കൾ തൻ മോക്ഷം

മറ്റേത് മാപ്പിളക്കാക്ക
അവനു തൊടിയിലെ പച്ചയും
ഉണ്ണി യുടെ കയ്യിലെ
നെയ്യപ്പവും


നഗരത്തില്‍
നാട്ടുമാവിൻ കൊമ്പിൽ
ആലിൻതറയിൽ
കറന്റു കമ്പിയിൽ

ആർ തൂറ്റിയതും
ഓനിട്ട ബോമ്പ്
ഏതുവാളും
ഓന്റെ വാള്‌

മോന്തിക്ക്
പതിവു വൃത്താന്തങ്ങൾക്കിടയിൽ
അയ്യോ കാക്കേ പറ്റിച്ചോ
എന്ന് ബ്രേകിങ്ങ് ന്യൂസ്

No comments:

Post a Comment

Related Posts Plugin for WordPress, Blogger...