Feb 6, 2013

മൂടുപടമണിയുമ്പോള്‍

അങ്ങനെയെങ്കിൽ ഞാനും
വെളുക്കും മുൻപെണീക്കണ്ടെ
നീയരി കഴുകുമ്പോൾ
ഞാനടുപ്പു കൂട്ടണ്ടെ

നീ കുതിർക്കും വിഴുപ്പിനു
ഞാൻ സോപ്പ് പതക്കണ്ടേ

ഞാനടിക്കാം നീ തുടയ്ക്കെ-
ന്നൊരു മൊഴിയടുപ്പമാവണ്ടേ

“സന്ധ്യയാവാൻ തുടങ്ങുന്നു കണ്ടില്ലെ,
നിനക്കെന്തിത്രയും താമസമി
ങ്ങെത്തുവാനെ” ന്നവളോട് കയർത്തി,റങ്ങി
നടക്കാമൊ രാത്രിയിൽ തിരിച്ചെത്തുവാൻ

അഛൻ വായിക്കുകയല്ലെ നീ
ചെന്നമ്മയോടു ചോദിക്കൂ
മുടക്കേണ്ട ഗൃപാഠങ്ങളെ
ന്നവനെയോടിക്കാമോ

നാട്ടുവഴക്കങ്ങളറിയില്ലെ,യിച്ചുമരു
നിൻ ലോകം പുതിയൊരഛൻ പുത്തനമ്മ
ചതുരഭാഷകളെ,ന്നെങ്ങനെ
മറയ്ക്കുമൊരു തട്ടത്തിനാൽ

പ്രായത്തി,ന്നിതൾ വിടരുമീ
ചിരിച്ചിനപ്പുകൾ
വേണ്ട പെണ്ണേ നമുക്കെല്ലാം മറക്കുക
ആ ജാലകമടച്ചേക്കൂ

അസഹ്യമീ ശബ്ദഘോശങ്ങൾ
പുതിയ രൂപകം
പുതിയ കാലത്തിൻ
രീതിശാസ്ത്രങ്ങൾ,നീതിബോധങ്ങൾ

നമുക്കെല്ലാം മറക്കുക
ആ വിളക്കണച്ചേക്കൂ
അസഹ്യമീ നേർ വെളിച്ചങ്ങള്‍

ആ മുഖപടമണിഞ്ഞേക്കൂ

No comments:

Post a Comment

Related Posts Plugin for WordPress, Blogger...