Jan 13, 2013

എന്ത് പേരിടും ........................



എന്ത് പേരിടും
........................

വെളുക്കാൻ തുടങ്ങുന്നു 
ഇനിയുമുറങ്ങണോ 
ധനുവിൻ കോച്ചും തണുപ്പിനെ 
ചിരിച്ചകറ്റുവാൻ പകലോൻ
മടിച്ചുനിൽക്കുമീ
നനഞ്ഞ പുലരിയിൽ
 
 
 കുളിച്ചീറനായ്   
ഒരു പാദസരക്കിലുക്കം 
കാലരികിൽ 
മുഖം കുനിച്ചണയുന്നു

 
ഈ ചൂട് മൊത്തിക്കുടിച്ച,   
കറ്റൂ തണുപ്പെന്നാ, 
വി പറക്കുന്നു 
കോപ്പയിൽ

 
 
ഇങ്ങു താ,യെന്ന്   
നീട്ടുമെൻ കൈ തട്ടി 
വീണുടയുന്നു ............ 
തൂവി,പ്പരക്കുന്നൊരു 
സുന്ദര സ്വപ്നവും

 
ഇനി,    
യെന്നിടം ചേർന്ന് 
മാറിൽ തൊഴുകൈ ചേർത്ത് 
കൂനിക്കൂടി 
വിറച്ചു തുള്ളുമെ,ന്നിഷ്ടക്കാരിയാം  
തണുപ്പിനെ,പ്പുതച്ചുറങ്ങട്ടെ

No comments:

Post a Comment

Related Posts Plugin for WordPress, Blogger...