Jan 2, 2013

ദൈവമെ നന്ദി

വെളുത്ത ബലാൽസംഗങ്ങളും
കറുത്ത കീഴ്പെടുത്തലുകളും
ഉണ്ടെന്നറിവില്ലായിരുന്നു
അവിടുന്ന് പറഞ്ഞു തരും വരെ


ഒരേ കോറലിനു രണ്ടുതരം നീറ്റലുണ്ടെന്ന്
ഒരേ അമർത്തലിൽ രണ്ടു തരം കരുവാളിപ്പുകൾ
തിണർത്തുപുകയാമെന്ന്,
ഒന്നു കരച്ചിലും മറ്റേത് തേങ്ങലുമെന്ന്
ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലായിരുന്നു


ഉള്ളിൽ
തുളച്ചമർന്ന് പുളക്കുമ്പോൾ
ബെൽട്ടൂരിയെറിഞ്ഞവനും
ബയണറ്റടുത്ത് വെച്ചവനും
ഒരേ ആയുധമെന്ന്
ധരിച്ച് വശായിപ്പോയിരുന്നു


ആസക്തികൾ
തിരതീർന്നടർന്ന് മയങ്ങുന്നവർക്ക്
രണ്ടുതരം മൂർഛകളുണ്ടെന്ന്
വെളിവില്ലായിരുന്നു
ആ ടോർചടിച്ച് കാട്ടിത്തരും വരെ


എല്ലാം പറഞ്ഞുതന്നതിനു നന്ദി
ഇനി ഒരു ബസിനും കൈ കാണിക്കാതിരിക്കാം
പകരം ഒരു ലിഫ്റ്റ് ചോദിക്കാം
വർഗ കാമനകൾ വേർതിരിച്ചെടുക്കൽ
എളുപ്പമാകട്ടെ,

അതെങ്കിലുമാകട്ടെ,
ചെറിയ കാര്യങ്ങളുടെ കൊളുത്തിൽ
മനം വീണുടഞ്ഞവർ
മറ്റെന്ത് ചെയ്യാനാണു?













No comments:

Post a Comment

Related Posts Plugin for WordPress, Blogger...