Dec 15, 2012

ഇതെന്തു കഷ്ട്മാണിഷ്ടാ


ഒരു കഴുത്ത്,

 

എത്ര ഞെരിച്ചിട്ടും പൊട്ടിക്കാനാവുന്നില്ല
എത്ര പിരിച്ചിട്ടും പറിഞ്ഞു പോരുന്നില്ല
ഉള്ളംകൈ കമഴ്ത്തിവെച്ചടിച്ചുനോക്കി
പേനാക്കത്തിയുടെ അലകുകൊണ്ട് വരഞ്ഞു നോക്കി
വിട്ടുപോരുന്നില്ല

അടുത്തിരുന്ന്‍ ആറിത്തണുക്കുകയാണ്
തൊട്ടുനക്കിത്തീര്‍ന്നുപോകുകയാണ
കൊതിമുട്ടി കെറുവുകൂട്ടുകയാണ്
സുല്ല് പറഞ്ഞു പിരിഞ്ഞു പോവുകയാണ്

വറുത്തകോഴിയും
അച്ചാറും
വരണ്ട തൊണ്ടയും
പിന്നെ കൂട്ടുകാരും

Related Posts Plugin for WordPress, Blogger...