Nov 30, 2012

ഫേസ് മുഖങ്ങളിൽ തെളിയുന്നത്




  1. ഇന്ന് നീയിത് കണ്ടുവോ?
    മാനിലായിൽ വച്ചെടുത്തതാ
    അല്ലല്ലയീപട്ടല്ലതു കലംകാരി
    ഇന്ത്യയിൽനിന്നിമ്പോട്ടു ചെയ്തതു ലണ്ടനിലേ കിട്ടൂ


    ഇന്നീ ചിക്കൻ മക്കാനിയുടെ ചോപ്പു കണ്ടുവോ നീ

    ഇതു കാഷ്മീരി വറ്റൽ മുളക്
    നാടൻ മുളകിട്ടാൽ കറുത്തിരിക്കും

    അല്ല പെണ്ണേ
    എത്ര ലൈക്കുകളെത്ര കമന്റുകൾ
    കരൽ പറിച്ചു നീയിന്നലെ വരട്ടിവെച്ചതിന്നെത്ര ഷെയറുകൾ
    അധികമില്ലങ്കുലും ക്ഷമിക്കുക
    എന്റെതുമുണ്ടതിൽ കണ്ടില്ലെന്നോ നീ
    ഒരാൾക്കൊറ്റ ലൈക്കല്ലെടീ പറ്റൂ


    എങ്കിലും


    മൻസ്സുമടുക്കെണ്ട
    മനം തളരേണ്ട
    നന്നയി ക്ഷമിച്ചു ശ്രമിക്കു നീ

    ഒന്നോർക്കണം നീ
    ഇതെ വിദ്യയിൽ ഉദിച്ചുയർന്നവരെത്ര പേർ
    അറിയാത്തിരുട്ടിൽ നിന്നും
    കൊടും വെളിച്ചത്തിലേക്കുയർന്നു പോയവർ

    ഒരിക്കൽ
    നിന്റെ പുല്ലാനിയും പൂക്കും.

No comments:

Post a Comment

Related Posts Plugin for WordPress, Blogger...