Jan 4, 2014

ഒരു ചോദ്യോത്തരം


ചോദ്യം: ബി ജെ പി യും മോഡിയും അങ്ങയെ ദുര്‍ബലനായ പ്രധാനമന്ത്രി എന്ന്‍ കളിയാക്കുന്നുണ്ടല്ലോ?
ഉത്തരം: ദുര്‍ബലനായ പ്രധാനമന്ത്രി ആയിരുന്നു എന്ന് ഞാന്‍ വിചാരിക്കുന്നില്ല.അത് ചരിത്രം തീരുമാനിക്കട്ടെ. ബി ജെ പി ക്കും കൂട്ടാളികള്‍ക്കും അവര്‍ക്കിഷ്ടമുള്ളത് പറയാം.പക്ഷെ "ശക്തനായ പ്രധാനമന്ത്രി" എന്നത് കൊണ്ട് നിങ്ങളുദ്ദേശിക്കുന്നത് അഹമ്മദാബാദിലെ തെരുവുകളില്‍ നിരപരാധികളുടെ കൂട്ടക്കുരുതികള്‍ക്ക് കാര്‍മികത്വം വഹിക്കുക എന്നാണെങ്കില്‍ ,അതാണ്‌ ശക്തിയുടെ അളവുകൊലെങ്കില്‍ അത്തരം ശക്തിപ്രകടനങ്ങള്‍ നമ്മുടെ നാട് ആവശ്യപ്പെടുന്നുണ്ട് എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. ഏറ്റവും കുറഞ്ഞത് അതിന്റെ പ്രധാനമന്ത്രിയില്‍ നിന്നെങ്കിലും .

കഴിഞ്ഞ പത്ത് വര്‍ഷങ്ങള്‍ക്കുള്ളില്‍ ഒരിക്കല്‍പോലും അങ്ങയോട് ഇത്തിരി ബഹുമാനം ഉണ്ടായിട്ടില്ല.അതിനുള്ള ഒരവസരം അങ്ങുണ്ടാക്കിയിട്ടില്ല.എന്തിന് ,ഒന്ന്‍ വാ തുറന്നിട്ട് പോലുമില്ല.പക്ഷെ ഇപ്പോള്‍ ഈ വിടവാങ്ങല്‍ സമ്മേളനത്തില്‍ ഈ ചോദ്യോത്തരം ശരിക്കും ഞെട്ടിച്ച് കളഞ്ഞു.പേരറിയാത്ത ഒരു സുഖഭാവം വന്ന്‍ പൊതിഞ്ഞു.ഒരു നന്ദിവാക്കില്‍ ഒതുങ്ങാത്തത്രയും നന്ദി!

No comments:

Post a Comment

Related Posts Plugin for WordPress, Blogger...