Jul 5, 2013

മൂന്ന്‍ പെണ്ണുങ്ങള്‍

പത്തിലെത്തിയപ്പോഴാണ്
പാത്തുമ്മയെ പറഞ്ഞു വിട്ടത്
കൊല്ലം തികഞ്ഞതേ പെറ്റു
ഒക്കത്തൊരു കുട്ടി,
മോറാനൊരു ചട്ടി,
നേരം പോക്കാനൊരു പെട്ടി,
പുറം വാതിലയാള്‍ താഴിട്ടു പൂട്ടി.


പ്ലസ് ടു വും ഡിഗ്രിയും കഴിഞ്ഞ്
നഴ്സിങ്ങിനു ചേര്‍ന്നു ത്രേസ്യ.
പാസും പരിചയവും
പ്രവേശന പരീക്ഷയും കടന്നു
ജര്‍മനിയിലേക്കൊരു വിസ തരായി
ഇപ്പോള്‍ മുപ്പത്തി രണ്ട്
ഇനി പെണ്ണ് (?) കെട്ടണം
പേറ്റ് നോവറിയണം
പെടാപാട്.


മഞ്ജുവാണ് മിടുക്കി.
ബിരുദം കഴിഞ്ഞു ,
കെട്ടി
ഒന്ന് പെറ്റു.
പിന്നേം പഠിച്ചു
ഇടക്കൊന്നു പെറ്റു.
ഇനി പിള്ളേരെ കുളിപ്പിക്കണം
ഉടുപ്പിടീക്കണം
ഉസ്കൂളില്‍  വിടണം
സ്വസ്ഥം സ്വഛം ഗൃഹഹഭരണം .

മൂന്ന് പേരെയും കെട്ടിയോര്‍
ദുബായില്‍
കത്തല്ല,മെയിലയക്കും,
ഫോണും.
ഇടക്കൊരു  ചാറ്റലില്‍ നനയും
മൂക്ക് പിഴിയും,കണ്ണ്നിറയും .
ശാന്തം സമൃദ്ധം സമരസം ജീവിതം


No comments:

Post a Comment

Related Posts Plugin for WordPress, Blogger...