Showing posts with label ബ്ലോഗ്‌. Show all posts
Showing posts with label ബ്ലോഗ്‌. Show all posts

Nov 18, 2012

ബ്ലോഗരുതുകൾ

അധികം ഘനത്തിലാവരുത്
ഒന്ന് നേർപിച്ചെടുക്കണം
ഒറ്റ ഇരുപ്പിൽ തീർക്കാനുള്ളതാണു
ഒറ്റ വീർപിൽ ഇറക്കാനുള്ളതാണു



തൊട്ടു കൂട്ടാൻ
അശ്ലീലം പറിച്ചുവെച്ചത് അച്ചാറിട്ടാൽ മതി
 എരിവും പുളിയും അധകമാവണ്ട
വേണ്ടതെല്ലാം വേണ്ടത്ര ചേർത്ത്
ഉപ്പിലിട്ടെടുത്താലും മതി
മേമ്പൊടിക്ക് അല്പം ഫലിതമാവാം


 ഇരുണ്ട നേരൊന്നും ഇടയിൽ കലരരുത്
നല്ലോണം തെളിഞ്ഞിരിക്കണം
പലസ്തീൻ,  യെരുശലേം,  രജസ്വല,
കന്യാചർമം,വിരാട്കോലി തുടങ്ങിയ ചേരുവകൾ
വേവാതെ കിടക്കുന്നതിൽ
വെറിട്ടു കിടക്കുന്നതിൽ വിരോധമില്ല



അധികമാവരുത്
അരപ്പേജിൽ പൊതിഞ്ഞെടുക്കാൻ പറ്റണം
ഞങ്ങൾക്ക് പലേടത്തും പോവാനുള്ളതാണു
നിന്റെ കല്യാണത്തിനു
വിളിച്ചിട്ട് വന്നവരല്ലല്ലൊ ഞങ്ങൾ?






Related Posts Plugin for WordPress, Blogger...